Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Police

ജ​യി​ല്‍ ആ​ശു​പ​ത്രി ന​ന്നാ​ക്കി​യ​ത് ഞാ​ന്‍: ചി​ല​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ട​തി​ല്‍ സ​ന്തോ​ഷം; ത​ച്ച​ങ്ക​രി​യെ ട്രോ​ളി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ പ​രി​ഹ​സി​ച്ച് മു​ൻ ജ​യി​ൽ ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ച്ച​ങ്ക​രി ക​ഴി​യു​ന്ന ആ​ശു​പ​ത്രി ബ്ലോ​ക്ക് താ​ൻ ജ​യി​ൽ ഡി​ജി​പി ആ​യി​രു​ന്ന കാ​ല​ത്ത് താ​ൻ മെ​ച്ച​പ്പെ​ടു​ത്തി​യ​താ​ണ്.

ഇ​പ്പോ​ൾ അ​ത് ആ​ർ​ക്കെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ശ്രീ​ലേ​ഖ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.​ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഞാ​ൻ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ആ​ർ​ക്കെ​ങ്കി​ലും ഉ​പ​കാ​ര​പ്പെ​ട്ടെ​ങ്കി​ൽ സ​ന്തോ​ഷം എ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ കു​റി​പ്പ്. മ​റ്റ് സെ​ല്ലു​ക​ളെ അ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി ബ്ലോ​ക്ക് കൂ​ടു​ത​ൽ വൃ​ത്തി​യു​ള്ള​താ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ന​ല്ല കി​ട​ക്ക, മെ​ത്ത, ത​ല​യി​ണ, ഫാ​ൻ, വൃ​ത്തി​യു​ള്ള ശൗ​ചാ​ല​യം, പ്ര​ത്യേ​ക​മാ​യി താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം, ചു​റ്റു​മു​ള്ള മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം, പ്ര​ത്യേ​ക ഭ​ക്ഷ​ണം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ താ​ൻ ജ​യി​ൽ ഡി​ജി​പി ആ​യി​രു​ന്ന കാ​ല​ത്ത് മെ​ച്ച​പ്പെ​ടു​ത്തി​യെ​ടു​ത്ത​താ​ണെ​ന്നും ശ്രീ​ലേ​ഖ കു​റി​ച്ചു.

സ​ർ​വീ​സി​ലി​രി​ക്കെ ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ആ​ർ. ശ്രീ​ലേ​ഖ. ത​ച്ച​ങ്ക​രി ത​ന്നെ ഏ​റെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ എ​ത്ര ഉ​പ​ദ്ര​വി​ച്ചാ​ലും അ​ദ്ദേ​ഹ​ത്തോ​ട് സ​ഹോ​ദ​ര​തു​ല്യ​മാ​യ സ്നേ​ഹ​മാ​ണെ​ന്നും ശ്രീ​ലേ​ഖ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച ശേ​ഷം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​റാ​ണ് ആ​ർ.​ശ്രീ​ലേ​ഖ.

Kerala

കാ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ല ; പോ​ലീ​സി​ന് മ​റു​പ​ടി​യു​മാ​യി മെ​റ്റ

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ മെ​റ്റ പോ​ലീ​സി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി. നീ​ക്കം ചെ​യ്ത 16 വാ​ർ​ത്ത​ക​ൾ പു​നഃ​സ്ഥാ​പി​ച്ചെ​ന്നും മെ​റ്റ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്ത​ത് മെ​റ്റ​യു​ടെ ഓ​ട്ടോ​മേ​റ്റ​ഡ് സാ​ങ്കേ​തി​ക സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഉ​ന്ന​യി​ച്ച ഏ​ഴ് ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മെ​റ്റ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യ​ത്. സൈ​ബ​ർ ഡി​വി​ഷ​ൻ എ​സ്പി അ​ങ്കി​ത് അ​ശോ​ക് ന​ൽ​കി​യ ക​ത്തി​നാ​ണ് മെ​റ്റ മ​റു​പ​ടി ന​ൽ​കി​യ​ത്. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ​യോ കോ​ട​തി​യു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു പ​രാ​തി​യോ ഉ​ത്ത​ര​വോ ല​ഭി​ച്ചി​രു​ന്നി​ല്ല.

‌‌സാ​ങ്കേ​തി​ക പി​ഴ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നീ​ക്കം ചെ​യ്ത 16 വാ​ർ​ത്ത​ക​ളും പു​നഃ​സ്ഥാ​പി​ച്ച​താ​യും മെ​റ്റ അ​റി​യി​ച്ചു. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം വ്യാ​പ​ക വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

Kerala

പോ​ലീ​സു​കാ​ർ​ക്ക് ഡ​ബി​ൾ ധ​മാ​ക്ക; ഓ​ണം ഡ്യൂ​ട്ടി അ​ല​വ​ൻ​സ് ഇ​ര​ട്ടി​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്ക് സ​ർ​ക്കാ​ർ വ​ക ഓ​ണ​സ​മ്മാ​നം. ഓ​ണം ഡ്യൂ​ട്ടി അ​ല​വ​ൻ​സ് ഇ​ര​ട്ടി​യാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. നി​ല​വി​ലെ 500 രൂ​പ​യി​ൽ നി​ന്ന് 1000 രൂ​പ​യാ​യാ​ണ് അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ച​ത്. ഓ​ണ​ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്കാ​ണ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ക.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ച​ത്. അ​തേ​സ​മ​യം ഓ​ണ​ത്തി​ന് ബെ​വ്‌​കോ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ബോ​ണ​സ് തു​ക​യും സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 2500 രൂ​പ കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ക.

ജീ​വ​ന​ക്കാ​ർ​ക്ക് 50,000 രൂ​പ വ​രെ അ​ഡ്വാ​ൻ​സും അ​നു​വ​ദി​ക്കും. എ​ക്സൈ​സ് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ബെ​വ്‌​കോ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ത്ത​ത്.

Kerala

വെ​ല്ലു​വി​ളി​ക​ൾ പാ​ളി; അ​ർ​ജു​ൻ ആ​യ​ങ്കി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി​യെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കോ​ത​മം​ഗ​ലം, ഊ​ന്നു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​റി​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഊ​ന്നു​ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ആ​ദ​ർ​ശി​ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​ർ​ജു​ൻ ആ​യ​ങ്കി വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

ഈ ​കേ​സി​ൽ ചോ​ദ്യം ചെ​യ്ത് തെ​ളി​വെ​ടു​ക്കു​ന്ന​തി​നാ​ണ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ട​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടെ വെ​ല്ലു​വി​ളി​ച്ച​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കോ​ത​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

കു​ട്ട​മ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ എ. ​ഷൈ​ൻ കു​മാ​റി​നാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല. പു​ന്നേ​ക്കാ​ട് റി​സോ​ർ​ട്ടി​ൽ നി​ന്ന് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പി​ടി​യി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് കോ​ത​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തെ അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു. കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Kerala

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ്; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ കീ​ഴ​ട​ങ്ങി

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ്വാ​സ​വ​ഞ്ച​നാ​ക്കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ വി​ചാ​ര​ണ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ചോ​റ്റാ​നി​ക്ക​ര കോ​ട​തി ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​നും ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​നും കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ റോ​ജി അ​ഗ​സ്റ്റി​നോ​ട് വ​രു​ന്ന 13-ാം തീ​യ​തി ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലെ മു​ട്ടി​ൽ, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ചു ക​ട​ത്തി​യ മ​ര​ങ്ങ​ൾ എ​റ​ണാ​കു​ള​ത്തെ മ​ര​ക്ക​മ്പ​നി ഉ​ട​മ​യാ​യ അ​ലി​യാ​റി​ന് വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. വ​നം​വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക പാ​സ് ഉ​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു വി​ൽ​പ്പ​ന.

പി​ന്നീ​ട് കേ​സ് വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ത​ടി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ക​മ്പ​നി​യു​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്പ​ല​മേ​ട് പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ വി​ശ്വാ​സ​വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചോ​റ്റാ​നി​ക്ക​ര കോ​ട​തി കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​ക്കാ​ൻ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ൾ കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി ക​ർ​ശ​ന ന​ട​പ​ടി​യാ​യി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. വാ​റ​ന്‍റ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ആ​ന്‍റോ അ​ഗ​സ്റ്റി​നും ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​നും കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

Kerala

കോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി

കൊ​ച്ചി: ജീ​വ​ന്‍​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മ​റ്റും സ​ഹാ​യി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ 18 കോ​സ്റ്റ​ല്‍ സ്റ്റേ​ഷ​നു​ക​ളി​ൽ നി​യ​മി​ച്ച കോ​സ്റ്റ​ല്‍ പോ​ലീ​സ് വാ​ര്‍​ഡ​ന്മാ​രു​ടെ സേ​വ​ന​കാ​ലാ​വ​ധി നീ​ട്ടി. നി​ല​വി​ലു​ള്ള 141 വാ​ര്‍​ഡ​ന്മാ​രു​ടെ സേ​വ​നം ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​കൂ​ടി (2027 ജൂ​ണ്‍ 30 വ​രെ) നീ​ട്ടി​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക​ട​ലി​ലും മ​റ്റും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കോ​സ്റ്റ​ല്‍ പോ​ലീ​സ് വാ​ര്‍​ഡ​ന്മാ​രു​ടെ പ​ങ്ക് നി​സ്തു​ല​വും അ​നി​വാ​ര്യ​വു​മാ​ണെ​ന്ന ഐ​ജി കോ​സ്റ്റ​ല്‍ സെ​ക്യൂ​രി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

ഓ​ഖി ദു​ര​ന്ത​ത്തി​നു​ശേ​ഷം ദു​രി​ത​ബാ​ധി​ത​രാ​യ മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും സ​മു​ദ്ര​സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള 177 കോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്മാ​രെ 2019ല്‍ ​ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് നാ​ലു മാ​സ​ത്തെ പ​രി​ശീ​ല​നം നേ​ടി​യ ഇ​വ​ര്‍ ക​ട​ല്‍ പ​ട്രോ​ളിം​ഗി​ല്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ക​യും തീ​ര​ദേ​ശ ബീ​റ്റു​ക​ളി​ല്‍​നി​ന്ന് ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

Kerala

നീ​തി​ക്കാ​യി പോ​രാ​ടും; വി​ധി കേ​ട്ട​ത് മ​ര​വി​ച്ച മ​ന​സോ​ടെ​യെ​ന്ന് വി​നോ​ദി​ന്‍റെ കു​ടും​ബം

ക​ണ്ണൂ​ർ: മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​നാ​യ കെ.​വി. വി​നോ​ദ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് കു​ടും​ബം. മ​ര​വി​ച്ച മ​ന​സോ​ടെ​യാ​ണ് വി​ധി കേ​ട്ട​തെ​ന്ന് വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ.​വി.​ബാ​ബു പ​റ​ഞ്ഞു. നീ​തി ല​ഭി​ക്കേ​ണ്ട​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ കൂ​ടി ആ​വ​ശ്യ​മാ​ണ്.

23 വ​ർ​ഷ​മാ​യി അ​മ്മ കാ​ത്തി​രു​ന്ന​ത് ഈ ​വി​ധി കേ​ൾ​ക്കാ​നാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത് സ​മൂ​ഹ​ത്തി​നു വേ​ണ്ടി ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ്. വി​നോ​ദി​ന്‍റെ മ​ര​ണ​ശേ​ഷ​വും കു​ടും​ബ​ത്തി​ന് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്നു. കു​ടും​ബ പെ​ൻ​ഷ​ൻ പോ​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ച്ചു.

വി​ധി​ക്ക് എ​തി​രാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കും. ഈ ​വി​ധി കേ​ര​ള​ത്തി​ലെ സ​മൂ​ഹ​ത്തി​നും പോ​ലീ​സി​നും സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും കെ.​വി.​ബാ​ബു പ​റ​ഞ്ഞു.

Kerala

ന​വ​ജാ​ത​ശി​ശു​ക്ക​ട​ത്ത് സം​ഘം കു​ടു​ങ്ങി; ര​ണ്ടു​പേ​ർ അറസ്റ്റിൽ

കോ​ട്ട​യം : മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഗ​ർ​ഭി​ണി​ക​ളെ എ​ത്തി​ച്ച് പ്ര​സ​വ​ശേ​ഷം കു​ഞ്ഞു​ങ്ങ​ളെ മ​റി​ച്ചു വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ൺ സ്വ​ദേ​ശി അ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട ആ​സാം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

ആ​സാം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തീ​ക്കോ​യി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ്ര​സ​വി​ച്ചു ക​ഴി​ഞ്ഞാ​ൽ കു​ഞ്ഞി​നെ ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യി മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും സം​ഘം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ പ്ര​തി​ക​ൾ മ​ർ​ദി​ച്ചു.

തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ വീ​ട്ടി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ മ​റ്റ് ര​ണ്ടു സ്ത്രീ​ക​ളെ​യും ഇ​വ​ർ താ​മ​സി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

NRI

കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ചു; ഡി​എം​എ​യ്ക്ക് അ​ഭി​ന​ന്ദ​നം നേ​ർ​ന്ന് കേ​ര​ള പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കി​രീ​ട​ത്തി​ൽ നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ന് കേ​ര​ള പോ​ലീ​സി​ന്‍റെ പൊ​ൻ​തൂ​വ​ൽ. കോ​ട്ട​യം ആ​ർ​പ്പൂ​ക്ക​ര പാ​റ​പ്പു​റം ഭാ​ഗ​ത്തു നി​ന്നും ഈ ​മാ​സം 22ന് ​ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ക​ണ്ടെ​ത്തു​വാ​ൻ സ​ഹാ​യി​ച്ച ഡി​എം​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ ശ​ബ്‌​ദ സ​ന്ദേ​ശം.

കാ​ണാ​താ​യ കു​ട്ടി, ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള അ​ജ്‌​മീ​രി ഗേ​റ്റ് എ​ന്ന സ്ഥ​ല​ത്ത് എ​ത്തി​യെ​ന്നും ക​ണ്ടു​പി​ടി​ച്ചു കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ട്ട​യം ഗാ​ന്ധി ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ര​ഞ്ജി​ത്ത് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ​യെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നെ​റ്റി​ൽ നി​ന്നും ഡി​എം​എ​യു​ടെ ഫോ​ൺ ന​മ്പ​ർ ക​ണ്ടെ​ത്തി​യാ​ണ് പോ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. ഈ ​വി​വ​രം ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ സെ​ക്ര​ട്ട​റി​യും ഡ​ൽ​ഹി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ര​ത്‌​നാ​ക​ര​ൻ ന​മ്പ്യാ​രെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​എം. ഷി​ജു, അ​ഭി​ഷേ​ക് അ​ജ​യ് എ​ന്നി​വ​രു​മാ​യി മേ​ൽ​പ്പ​റ​ഞ്ഞ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​യു​ടെ പി​താ​വ് അ​ഖി​ലേ​ഷ് കു​മാ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തു​ക​യും മ​ക​നെ ക​ണ്ടെ​ത്തു​വാ​ൻ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും മ​ല​യാ​ളി പോ​ലീ​സു​കാ​രും ചെ​യ്ത നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​നു ന​ന്ദി പ​റ​യു​ക​യും മ​ക​നു​മാ​യി നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​വു​ക​യും ചെ​യ്തു.

കോ​ഴി​ക്കോ​ട് ത​ല​ക്ക​ള​ത്തൂ​ർ അ​ന്നാ​ശേ​രി വ​ര​ത​രു​കു​നി​യി​ൽ ഭാ​ഗ​ത്ത് ആ​ന​ന്ദ​തീ​ർ​ഥം വീ​ട്ടി​ൽ അ​ഖി​ലേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ വി​ഷ്‌​ണു തീ​ർ​ഥ് (19) ആ​ണ് കോ​ട്ട​യം ആ​ർ​പ്പൂ​ക്ക​ര പാ​റ​പ്പു​റം അ​ങ്ങാ​ടി കു​ന്നും​പു​റ​ത്ത് പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും ആ​രു​മ​റി​യാ​തെ ഡ​ൽ​ഹി​ക്കു വ​ണ്ടി ക​യ​റി​യ​ത്.

Latest News

Corehub Up